Thursday, 17 December 2015

           
ഒരുനിമിഷം


അകലുവാന്‍ ഒരുനേരം
അടുക്കുവാന്‍ ഒരുനേരം
പിരിഞ്ഞിടഞ്ഞോടുവാന്‍ അര നിമിഷം
കടലിലെ തിരകളും
അരുവിതന്‍ കുമിളയും
മറയായ്‌ മറക്കുവാന്‍ ഒരുനിമിഷം
സഫലത്തിന്‍ മോഹത്തില്‍
 കതിര്‍ പെട്ടു നില്‍ക്കുമ്പോള്‍
പതറാതെ ചേര്‍ന്ന് പിടഞ്ഞങ്ങു നില്‍ക്കുമ്പോള്‍
അറിയാതെ മുതിരുന്നു
പിരിയുന്നു ഇണങ്ങുന്നു
സത്യത്തിന്‍ മുഖമുദ്ര മാത്രായി
ഒരു പൂവും മലര്‍ തേനും
കരിവണ്ടും കുളിര്‍ കാറ്റും
ഇണകളായ് മാറുവാന്‍ ഒരുനിമിഷം
അരയാലില്‍ ചേരുന്ന വല്ലികാ ശാഖകള്‍
പ്രിയരായിതീരുവാന്‍ ഒരുനിമിഷം
ചെറിയ ചാല്‍ കൂട്ടങ്ങള്‍ സാഗര കന്യയില്‍
ച്ചേര്‍ന്നുചാഞ്ചാടുവാന്‍ ഒരുനിമിഷം
വരിയ നെല്‍ക്കതിരുകള്‍ ചുണ്ടോടു
ചേര്‍ക്കുന്ന
ഇണകള്‍ക്ക് പിരിയുവാന്‍ ഒരുനിമിഷം
ഒരുമിന്നല്‍ മിന്നി വെളിച്ചംവിതറുവാന്‍
ഇടിയോടു കൂടി ആ ഒരുനിമിഷം
ഒരുമഴക്കാറ്റേറ്റാല്‍ തളര്‍ന്നങ്ങു വീഴുവാന്‍
ചെറിയ തൊട്ടാവാടിക്കൊരുനിമിഷം
എവിടെയോ വച്ചു മറന്നുപോയ്‌ എന്‍ മനം
ഏതോ നിഗൂഢമാം ആനിമിഷം
ആനേരം അറിയും ഞാന്‍
അധികം നടക്കില്ല കാത്തിരിക്കും
ഞാന്‍ എന്‍ പ്രിയനിമിഷം

ഇരു മരവും ഒരു മനവും


കാലക്കെടുതികള്‍  മാറി മറയുന്നു
ഞാനിന്നും ആ മുഖം ഓര്‍ത്തോര്‍ത്തു വയ്ക്കുന്നു
ഹൃദയത്തില്‍ എവിടെയോ നിറയുന്നു നിന്‍ മുഖം
ഹൃദയത്തില്‍ എവിടെയോ പൊഴിയുന്നു കണ്ണുനീര്‍

പോയ നൂറ്റാണ്ടിന്‍റെ  താളുകളില്‍ എവിടെയോ
എന്‍റെ മുന്‍ ജന്മത്തിന്‍ നാളുകളില്‍ എവിടെയോ
ഹൃദയം പിടഞ്ഞൊരു നോവിന്‍റെ വെമ്പലില്‍
ഞാന്‍ ഓര്‍ത്തു ആ ജന്മം സ്വര്‍ഗത്തില്‍ ആണത്

മിഴികള്‍ നിറഞ്ഞൊരു സാഗരം പോലവേ
മാറോടു മാര്‍ച്ചേര്‍ന്നു പിരിയാത്ത കൂട്ടുമായ്
വാണവനും ഞാനും ഒരു പതിറ്റാണ്ടോളം
മായാത്ത ഓര്‍മകളും അയവിറക്കിക്കൊണ്ട്




ഞാനാമടിത്തട്ടില്‍  പ്രാണന്‍കൊടുത്തിരു –
ന്നാതലപ്പിന്‍ മേല്‍  എന്‍
ചില്ലകളുരുമിയിട്ടാകെ കുതിര്‍ന്നുപോയ്
വാടി വിയര്‍ത്തു പോയ്‌

സഹ്യന്‍റെ പോന്മക്കള്‍ കാറ്റായ് നിറഞ്ഞപ്പോള്‍
തന്‍ ഇതളാല്‍ അവന്‍ തഴുകി മറച്ചപ്പോള്‍
മണ്‍തരികള്‍ പോലും വിറയാര്‍ന്നു നിന്നനാള്‍
ഹൃദയത്തില്‍ എവിടെയോ പൊടിയുന്നു കണ്ണുനീര്‍

ദൈവം നിനക്കായ്‌ പൊഴിച്ച പത്രങ്ങളോ ?
ശയ്യകളായ് എനിക്കേകുന്നു നിന്‍ മനം
നിന്നെ കൊതിക്കുന്നു എന്‍ തന്ത്രികള്‍
നിന്‍ നാദം കൊതിക്കുന്നു എന്‍ കാതുകള്‍

എന്തോ പറയാന്‍ തുടങ്ങുന്നു എന്‍ ചുണ്ടുകള്‍
ഒന്നു കാണാന്‍ വിതുമ്പുന്നു എന്‍ കണ്ണുകള്‍  
ഞാന്‍ ഓര്‍ത്തു എന്‍ പ്രണയം
ഒരു സാഗരം പോലെ ......ഒരു പര്‍വതം പോലെ ....ഒരു നിമിഷം പോലെ




Thursday, 10 December 2015

വരവിന്‍റെ മുന്നോടിയാകാം






വരവിന്‍റെ  മുന്നോടിയാകാം

എന്നടുത്തെങ്കിലും എന്നടുത്തില്ലാതെ
എവിടെയോ മറയുന്നതെന്തേ ? 
കണ്ണാ കരഞ്ഞു ഞാനോടി അടുക്കുമ്പോള്‍
മറഞ്ഞു കളിക്കുന്നതെന്തേ ?
കലിയുഗ രാധയെപോലെ എന്മാനസം ,
മായയില്‍പെട്ടുഴറുന്നു 
മതി എന്റെ മാധവാ ഒരുതുള്ളിമാത്രമേ പ്രണയം വിഴുങ്ങിയിട്ടുള്ളു .
ഞാന്‍ ഇന്നുമുഴറുന്നു പ്രിയനേ ;
എന്‍മാനസം പിടിവിട്ടപട്ടം കണക്കെ ..
എങ്ങോ ഇളംകാറ്റ് വീശിഎന്നാല്‍ ,മനം
ആലിലപോലെ വിറക്കുന്നതെന്തിനോ .
കരിമേഖം ഒന്നെങ്ങാനോടിവന്നാല്‍,നിന്റെ
സന്ദേശമാണെന്ന് തോന്നും .
ഇടിമിന്നലോടൊരു മഴയുതിര്‍ന്നലെന്നെ
പുണരുന്നതാണെന്ന് തോന്നും.
അകലെയാ കുയിലിന്റെ കാഹളങ്ങള്‍
നിന്റെ വരവിന്റെ മുന്നോടിയാകാം ............