എവിടെയോ മറയുന്നതെന്തേ ?
കണ്ണാ കരഞ്ഞു ഞാനോടി അടുക്കുമ്പോള്‍
മറഞ്ഞു കളിക്കുന്നതെന്തേ ?
കലിയുഗ രാധയെപോലെ എന്മാനസം ,
മായയില്‍പെട്ടുഴറുന്നു
മതി എന്റെ മാധവാ ഒരുതുള്ളിമാത്രമേ പ്രണയം വിഴുങ്ങിയിട്ടുള്ളു .
ഞാന്‍ ഇന്നുമുഴറുന്നു പ്രിയനേ ;
എന്‍മാനസം പിടിവിട്ടപട്ടം കണക്കെ ..
എങ്ങോ ഇളംകാറ്റ് വീശിഎന്നാല്‍ ,മനം
ആലിലപോലെ വിറക്കുന്നതെന്തിനോ .
കരിമേഖം ഒന്നെങ്ങാനോടിവന്നാല്‍,നിന്റെ
സന്ദേശമാണെന്ന് തോന്നും .
ഇടിമിന്നലോടൊരു മഴയുതിര്‍ന്നലെന്നെ
പുണരുന്നതാണെന്ന് തോന്നും.
അകലെയാ കുയിലിന്റെ കാഹളങ്ങള്‍
അകലെയാ കുയിലിന്റെ കാഹളങ്ങള്‍
നിന്റെ വരവിന്റെ മുന്നോടിയാകാം ............

No comments:
Post a Comment