Thursday, 17 December 2015

           
ഒരുനിമിഷം


അകലുവാന്‍ ഒരുനേരം
അടുക്കുവാന്‍ ഒരുനേരം
പിരിഞ്ഞിടഞ്ഞോടുവാന്‍ അര നിമിഷം
കടലിലെ തിരകളും
അരുവിതന്‍ കുമിളയും
മറയായ്‌ മറക്കുവാന്‍ ഒരുനിമിഷം
സഫലത്തിന്‍ മോഹത്തില്‍
 കതിര്‍ പെട്ടു നില്‍ക്കുമ്പോള്‍
പതറാതെ ചേര്‍ന്ന് പിടഞ്ഞങ്ങു നില്‍ക്കുമ്പോള്‍
അറിയാതെ മുതിരുന്നു
പിരിയുന്നു ഇണങ്ങുന്നു
സത്യത്തിന്‍ മുഖമുദ്ര മാത്രായി
ഒരു പൂവും മലര്‍ തേനും
കരിവണ്ടും കുളിര്‍ കാറ്റും
ഇണകളായ് മാറുവാന്‍ ഒരുനിമിഷം
അരയാലില്‍ ചേരുന്ന വല്ലികാ ശാഖകള്‍
പ്രിയരായിതീരുവാന്‍ ഒരുനിമിഷം
ചെറിയ ചാല്‍ കൂട്ടങ്ങള്‍ സാഗര കന്യയില്‍
ച്ചേര്‍ന്നുചാഞ്ചാടുവാന്‍ ഒരുനിമിഷം
വരിയ നെല്‍ക്കതിരുകള്‍ ചുണ്ടോടു
ചേര്‍ക്കുന്ന
ഇണകള്‍ക്ക് പിരിയുവാന്‍ ഒരുനിമിഷം
ഒരുമിന്നല്‍ മിന്നി വെളിച്ചംവിതറുവാന്‍
ഇടിയോടു കൂടി ആ ഒരുനിമിഷം
ഒരുമഴക്കാറ്റേറ്റാല്‍ തളര്‍ന്നങ്ങു വീഴുവാന്‍
ചെറിയ തൊട്ടാവാടിക്കൊരുനിമിഷം
എവിടെയോ വച്ചു മറന്നുപോയ്‌ എന്‍ മനം
ഏതോ നിഗൂഢമാം ആനിമിഷം
ആനേരം അറിയും ഞാന്‍
അധികം നടക്കില്ല കാത്തിരിക്കും
ഞാന്‍ എന്‍ പ്രിയനിമിഷം

No comments:

Post a Comment