Saturday, 12 March 2016

  മനസ്സ്

നീ എന്നെ നോക്കി ചിരിച്ചു.
നീ എന്തിനെന്നെ നോക്കി ചിരിച്ചു ?
എന്നില്‍ ചുരുളഴിക്കാത്ത രഹസ്യങ്ങളുണ്ടോ ?
അതോ പിടിവിട്ടുപോയ ഹാസ്യമുണ്ടോ ?
പിന്‍തുടരാനായി നോക്കി നില്‍ക്കുന്നു ചിലര്‍
അര്‍ത്ഥം പിഴച്ചും കൈ കൊട്ടി ചിരിച്ചും
ആര്‍ത്തുല്ലസിച്ച് കടന്നുപോകുന്നുണ്ട് ചിലര്‍
അതിയായ ഒരാകാംക്ഷയുണ്ടോ ?
നിനക്കറിയാന്‍....
എന്നെ അറിയാന്‍...
ഇതു ഞാനല്ലല്ലോ ;
എന്‍റെ വെറും ചിത്രംമാത്രം
നാലു ചുവരുകള്‍ക്കുള്ളില്‍
നാലു മൂലകള്‍ക്കു നടുവില്‍ പതിച്ചുവച്ചിരിക്കുന്നത്.
ചുവരുകള്‍ക്കുള്ളില്‍ മുത്തുകള്‍ പതിപ്പിച്ചിട്ടുണ്ട്
അതാണോ നിന്‍റെ ചിരിയുടെ ഉറവിടം ?
മുത്തുകള്‍ക്കെന്താ ഭംഗിയില്ലേ ?
അതോ അവ നിന്നെനോക്കി ചിരിച്ചോ ?
എങ്കില്‍ അതിനും ജീവനില്ല മനുഷ്യാ...
വകതിരിവും വിവരവും ഇല്ലേ ?
അതു തിരിച്ച് നിന്നെ നോക്കി ചിരിക്കില്ല
എന്‍റെ ചിത്രം അത്രക്ക് മോശമാണോ ?
നല്ല പച്ചപുല്ലുമേഞ്ഞ പുറംമോടി ഉണ്ട് അതിന്.
അവയെ നീ നോക്കിയോ ?
കുറച്ചുമുന്‍പ് അവയ്ക്ക് ഞാന്‍ ഭക്ഷണംനല്‍കി
അവ എന്നെനോക്കി ചിരിച്ചു
ഇനിയും അവ കഴിച്ചുതീര്‍ന്നിട്ടില്ല
അതില്‍ അവ ചലിക്കില്ല
അതിന്‍റെ മരണമോര്‍ത്താണോ നിന്‍റെ ഹാസ്യം ?
അവ മരിച്ചിട്ടില്ല കേട്ടോ...ഇപ്പോഴുമുണ്ട് ജീവന്‍
ഇനിയും എനിക്ക് ചോദിക്കുവാന്‍ വയ്യ.
നിശ്ച്ചലമായ എന്‍റെ ചിത്രം -
നിന്നോടെന്താണുപറഞ്ഞത് ?

അതുനിന്നേ നോക്കി ചിരിച്ചോ ????????????????

Friday, 11 March 2016

കാലം

       എവിടെയും കാലംപോയ്‌
       എപ്പോഴും കാലംപോയ്‌
       എവിടെപോയ് ഈ പോയകാലം
       ഞാന്‍ ഓര്‍ത്തുപോയ്‌

പൂവിന്‍ ദലങ്ങള്‍ക്കും കാലംകഴിഞ്ഞുപോയ്‌
മൃത്യു വിട്ടോടുന്നു കാലംകഴിഞ്ഞുപോയ്‌
പൂവിനും പുല്ലിനും പുല്ലാംങ്കുഴലിനും
കാലംകഴിഞ്ഞുപോയ്‌ കാലംകഴിഞ്ഞുപോയ്‌

        ഓര്‍മ്മകള്‍ മായുന്നു കാലംകഴിഞ്ഞപ്പോള്‍
        വേഷങ്ങള്‍ മാറുന്നു കാലംകഴിഞ്ഞപ്പോള്‍
        ഭാവങ്ങളും ഭാവഭേദങ്ങളും ചൊല്ലി
        കാലംകഴിഞ്ഞുപോയ്‌ കാലംകഴിഞ്ഞുപോയ്‌

എന്‍റെ മനസിലും കാലംകഴിഞ്ഞു പോയ്‌
എന്‍റെ ബാല്യത്തിലും കാലംകഴിഞ്ഞുപോയ്‌
എങ്കിലും ഞാനോര്‍ത്തു ഇനിയും വരുംകാലം

കാലം കഴിയുമ്പോള്‍ മരണം കഴിക്കും പോല്‍.

Friday, 4 March 2016




നാടന്‍പാട്ട്

ചേന്നന്‍റെ ചേത്തിക്ക് പണ്ടോരാശമുളച്ചേ
മാനോടും തമ്പ്രാന്‍റെ പാടത്ത് ഞാറുമുളച്ചേ
ഓലക്കുടയും കുതിരയും കണ്ടു വളര്‍ന്നാ
തമ്പ്രാനെ തൊഴുതു വണങ്ങി ഞാറിന്‍തലങ്ങള്‍
കലയും കിളകളുമായി ചേന്നനണഞ്ഞേ
ചേത്തിയും കൂട്ടത്തിലാളിയും കൂടെയണഞ്ഞേ
മുത്തും പവിഴവും പോലാകതിര് വളര്‍ന്നെ
കതിരിലെ വെള്ളപ്പിറാവുകള്‍ തേങ്ങിയുറഞ്ഞേ
ചേത്തീടെ ആശകളങ്ങനെ ആര്‍ത്തി പെരുത്തെ
ആര്‍ത്തി അറിഞ്ഞൊരു ചേന്നന്‍ ആഞ്ഞുതാടുത്തെ
പാടില്ല പാടില്ല പെണ്ണേ ആര്‍ന്നുചിന്തിക്കാന്‍
എന്നെ കൊണ്ടാകില്ല പോന്നെ ആശപറയാന്‍
തന്‍ കണ്ട സ്വപ്നങ്ങളോരോന്നും താണുപറഞ്ഞാള്‍
ഒരുനാള്‍ തന്‍ കിടാങ്ങളേയെല്ലാം ഒത്തുവിളിച്ച്
ഒരുവയര്‍ പുത്തനരിയുടെ ചോറുനിറക്കാം
പുത്തനുടുപ്പും തരങ്ങളും ചേര്‍ത്തുകൊടുക്കാം
ചെത്തിഅടക്കിചിരിച്ചുപോയ്‌ തന്‍റെ ഗതിയേ
ചേന്നന്‍ തന്‍ മാനമോര്‍ത്തില്ലവന്‍ കേണൂചോദിച്ചു
തമ്പ്രാനെ ഏന്‍റെ കുടിലിക്ക് ആശമുളച്ചു
പുത്തരിചോറിന്‍ കതിര്‍ക്കുല പൊന്‍പണമെല്ലാം
ഇന്നേക്കെനിക്ക് തരിക തിരികെതരാം ഞാന്‍
ഒരു തരം പോലും മറകില്ല സത്യമിതയ്യാ
മാന്‍മിഴിപൂവും വടിവുമളന്നു തിരിച്ചു
കളിയും ചിരികളുമോരോന്നായ്ഓര്‍ത്തുചിരിച്ചു
നിന്‍ കനിചെത്തിയെ കാഴ്ചയായ് അര്‍പ്പിച്ചുപോകു
ചേത്തിക്കും മക്കള്‍ക്കും ഞാനോരുടയോനുമാകം
എന്‍റെ മണികുടീരത്തില്‍ നീകണ്ണൊന്നടച്ചാല്‍
ഒരു കുന്നു പൊന്നും പണവും പദവിയും നല്‍കാം
പിടിയില്‍ മുറുക്കിയ തമ്പ്രാനെ വിട്ടുപായിച്ചാ
ചേന്നന്‍റെ കൈതലം തല്ലിയൊടിച്ചു മുറിച്ചു
കയ്പേറ്റ ഭാരവും താങ്ങി കുടിലിലണഞ്ഞാ
ചേനന്നേ ചേത്തി പിടിച്ചു മാറോടണച്ചു
ഭാരത്തിന്‍ ചുമടുമിറക്കി നടന്നകലുന്നു
ചേന്നനും ചേത്തിയും മക്കളും കയറിന്‍ തലപ്പില്‍
നാട്ടാരും വീട്ടാരും ചൊല്ലി ചേത്തി പിഴച്ചു

അപമാനം കയറിന്‍ തലപ്പില്‍ അഭയം ചോദിച്ചു.

Tuesday, 1 March 2016


രണ്ടു സത്യങ്ങള്‍


കരിംകൊടികള്‍ നാട്ടി,പരസ്യം പതിച്ചു
ഇനി കോര്‍ട്ടില്‍ കാക്കികള്‍ വിധിയെഴുതി
രണ്ടുസത്യങ്ങള്‍ മുഖാമുഖം
വാദവും  വിമുഖതയും മാറി മാറി
ഒരു സത്യം ശഠിക്കുന്നു
‘നീ കളളന്‍, എന്‍റെ പുറം വായിക്കു’
മറ്റൊരു സത്യം ശഠിക്കുന്നു
‘നീ പെരുംകളളന്‍, എന്‍റെ പത്രം വായിക്കു,
കോട്ടിട്ട കരിംകാടന്‍ കാടന്‍ കണ്ണുകളുമായി
രണ്ടു പത്രങ്ങളും മാറ്റുരച്ചുനോക്കുന്നു
ഒന്നില്‍ സത്യങ്ങള്‍
മറ്റതില്‍ നഗ്നസത്യങ്ങള്‍
പ്രിയയായിരുന്നവള്‍ ഗാന്ധാരി....
എന്‍ പൊന്നനുജത്തി ഗാന്ധാരി....
നഗ്നകരങ്ങളാല്‍
ജീവന്‍ പിടിച്ചു വധിച്ചു
സത്യം പച്ചയായ സത്യം
കാണികള്‍ കണ്ണടച്ചു
ഹോ ! എങ്കിലും
ഇരുകൈകള്‍ അമര്‍ത്തി
നിലപ്പിച്ചവന്‍ ഗാന്ധാരിയെ
നഗ്നസത്യത്തിന്‍ കെട്ടുകള്‍ പൊട്ടിച്ചു
അവന്‍ അവള്‍ക്ക് കാന്തന്‍,പ്രിയന്‍
കാമമോഹം പലരിലുണ്ടെന്നറിഞ്ഞു
ചില കാട്ടുമാക്കാന്മാര്‍
അവനും മനുഷ്യന്‍, പച്ചയാം മാംസമുള്ളവന്‍
തിളച്ച രക്തത്താല്‍ അയച്ചവളെ.....ഗാന്ധാരിയെ
സത്യം നഗ്നമായസത്യം
അവനും സത്യമുള്ളവന്‍
കുഴഞ്ഞ കോര്‍ട്ടില്‍
കറുപ്പര്‍ വിധിയെഴുതി
മരണം മരണം തന്നെ
നീതന്നെ നെറികെട്ടവന്‍
അഴികള്‍ കാണേണ്ടവന്‍
സത്യം ചതിച്ചു നഗ്നസത്യം പഴിച്ചു
ദൈവം വിധിച്ചതാണിത്
സത്യം സത്യംകൊണ്ടുതന്നെയുള്ള മുടല്‍
എന്‍റെതായ സത്യം
നിന്‍റെതായ സത്യം
രണ്ടു സത്യങ്ങള്‍
മറ്റെന്തിനിവിടെ സ്ഥാനം ?



Saturday, 27 February 2016

                                                                              

നിരാശകള്‍‍ക്കൊടുവിൽ ‍ഒരന്ത്യമോ ?

                                                                                                    നിരാശകള്‍‍ക്കൊടുവിൽ ഒരന്ത്യമോ ?
 വിനാശം,മഹാവിനാശം.
 രണ്ടു കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.
 പരസ്പരം തലതല്ലി മരണം മടുക്കുന്നു.
 സ്വരങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ വീഴുന്നു.
വിണ്ടുകീറിയ ചാലുകള്‍ പുഷ്പശരംപോലെ.
 പടര്‍ന്നുകയറിയ വള്ളിതലപ്പുകള്‍ ഒടിഞ്ഞു വീഴുന്നു.
 കടങ്ങള്‍ ബാക്കിയാകുന്നു.
കടമകള്‍ മറന്നുപോകുന്നു.
വിടുവാക്കുകള്‍ക്ക് പ്രണാമം.
അന്ത്യകുദാശകള്‍ പടത്തലവന്മാര്‍ക്കായി.
പ്രവേശ്യകള്‍ തണുപ്പിന്നുകുട്ടായി.
മഹാസാഗരംപോലെ കിടപിടിക്കുന്നു.
പല്ലക്കുകള്‍ക്കരികില്‍ കുടുക്കുംകലങ്ങളും,
താളം മനസിനെ തട്ടിയുണര്‍ത്തി,
ഹൃദയം കണ്ണുനീര്‍പുഴയില്‍ വിതുമ്പുന്നു.
 നിരാശകള്‍‍ക്കൊടുവിൽ ഒരന്ത്യമോ ?