ഇരു മരവും ഒരു മനവും
കാലക്കെടുതികള്‍
മാറി മറയുന്നു
ഞാനിന്നും ആ മുഖം ഓര്‍ത്തോര്‍ത്തു വയ്ക്കുന്നു
ഹൃദയത്തില്‍ എവിടെയോ നിറയുന്നു നിന്‍ മുഖം
ഹൃദയത്തില്‍ എവിടെയോ പൊഴിയുന്നു കണ്ണുനീര്‍
പോയ നൂറ്റാണ്ടിന്‍റെ
താളുകളില്‍ എവിടെയോ
എന്‍റെ മുന്‍ ജന്മത്തിന്‍ നാളുകളില്‍ എവിടെയോ
ഹൃദയം പിടഞ്ഞൊരു നോവിന്‍റെ വെമ്പലില്‍
ഞാന്‍ ഓര്‍ത്തു ആ ജന്മം സ്വര്‍ഗത്തില്‍ ആണത്
മിഴികള്‍ നിറഞ്ഞൊരു സാഗരം പോലവേ
മാറോടു മാര്‍ച്ചേര്‍ന്നു പിരിയാത്ത കൂട്ടുമായ്
വാണവനും ഞാനും ഒരു പതിറ്റാണ്ടോളം
മായാത്ത ഓര്‍മകളും അയവിറക്കിക്കൊണ്ട്
ഞാനാമടിത്തട്ടില്‍
പ്രാണന്‍കൊടുത്തിരു –
ന്നാതലപ്പിന്‍ മേല്‍
എന്‍
ചില്ലകളുരുമിയിട്ടാകെ കുതിര്‍ന്നുപോയ്
വാടി വിയര്‍ത്തു പോയ്
സഹ്യന്‍റെ പോന്മക്കള്‍ കാറ്റായ് നിറഞ്ഞപ്പോള്‍
തന്‍ ഇതളാല്‍ അവന്‍ തഴുകി മറച്ചപ്പോള്‍
മണ്‍തരികള്‍ പോലും വിറയാര്‍ന്നു നിന്നനാള്‍
ഹൃദയത്തില്‍ എവിടെയോ പൊടിയുന്നു കണ്ണുനീര്‍
ദൈവം നിനക്കായ് പൊഴിച്ച പത്രങ്ങളോ ?
ശയ്യകളായ് എനിക്കേകുന്നു നിന്‍ മനം
നിന്നെ കൊതിക്കുന്നു എന്‍ തന്ത്രികള്‍
നിന്‍ നാദം കൊതിക്കുന്നു എന്‍ കാതുകള്‍
എന്തോ പറയാന്‍ തുടങ്ങുന്നു എന്‍ ചുണ്ടുകള്‍
ഒന്നു കാണാന്‍ വിതുമ്പുന്നു എന്‍ കണ്ണുകള്‍
ഞാന്‍ ഓര്‍ത്തു എന്‍ പ്രണയം
ഒരു സാഗരം പോലെ ......ഒരു പര്‍വതം പോലെ ....ഒരു നിമിഷം പോലെ

No comments:
Post a Comment