നാടന്‍പാട്ട്
ചേന്നന്‍റെ ചേത്തിക്ക് പണ്ടോരാശമുളച്ചേ
മാനോടും തമ്പ്രാന്‍റെ പാടത്ത്
ഞാറുമുളച്ചേ
ഓലക്കുടയും കുതിരയും കണ്ടു വളര്‍ന്നാ
തമ്പ്രാനെ തൊഴുതു വണങ്ങി ഞാറിന്‍തലങ്ങള്‍
കലയും കിളകളുമായി ചേന്നനണഞ്ഞേ
ചേത്തിയും കൂട്ടത്തിലാളിയും കൂടെയണഞ്ഞേ
മുത്തും പവിഴവും പോലാകതിര് വളര്‍ന്നെ
കതിരിലെ വെള്ളപ്പിറാവുകള്‍ തേങ്ങിയുറഞ്ഞേ
ചേത്തീടെ ആശകളങ്ങനെ ആര്‍ത്തി പെരുത്തെ
ആര്‍ത്തി അറിഞ്ഞൊരു ചേന്നന്‍
ആഞ്ഞുതാടുത്തെ
പാടില്ല പാടില്ല പെണ്ണേ ആര്‍ന്നുചിന്തിക്കാന്‍
എന്നെ കൊണ്ടാകില്ല പോന്നെ ആശപറയാന്‍
തന്‍ കണ്ട സ്വപ്നങ്ങളോരോന്നും
താണുപറഞ്ഞാള്‍
ഒരുനാള്‍ തന്‍ കിടാങ്ങളേയെല്ലാം
ഒത്തുവിളിച്ച്
ഒരുവയര്‍ പുത്തനരിയുടെ ചോറുനിറക്കാം
പുത്തനുടുപ്പും തരങ്ങളും ചേര്‍ത്തുകൊടുക്കാം
ചെത്തിഅടക്കിചിരിച്ചുപോയ് തന്‍റെ ഗതിയേ
ചേന്നന്‍ തന്‍ മാനമോര്‍ത്തില്ലവന്‍
കേണൂചോദിച്ചു
തമ്പ്രാനെ ഏന്‍റെ കുടിലിക്ക് ആശമുളച്ചു
പുത്തരിചോറിന്‍ കതിര്‍ക്കുല പൊന്‍പണമെല്ലാം
ഇന്നേക്കെനിക്ക് തരിക തിരികെതരാം ഞാന്‍
ഒരു തരം പോലും മറകില്ല സത്യമിതയ്യാ
മാന്‍മിഴിപൂവും വടിവുമളന്നു തിരിച്ചു
കളിയും ചിരികളുമോരോന്നായ്ഓര്‍ത്തുചിരിച്ചു
നിന്‍ കനിചെത്തിയെ കാഴ്ചയായ് അര്‍പ്പിച്ചുപോകു
ചേത്തിക്കും മക്കള്‍ക്കും
ഞാനോരുടയോനുമാകം
എന്‍റെ മണികുടീരത്തില്‍
നീകണ്ണൊന്നടച്ചാല്‍
ഒരു കുന്നു പൊന്നും പണവും പദവിയും നല്‍കാം
പിടിയില്‍ മുറുക്കിയ തമ്പ്രാനെ
വിട്ടുപായിച്ചാ
ചേന്നന്‍റെ കൈതലം തല്ലിയൊടിച്ചു മുറിച്ചു
കയ്പേറ്റ ഭാരവും താങ്ങി കുടിലിലണഞ്ഞാ
ചേനന്നേ ചേത്തി പിടിച്ചു മാറോടണച്ചു
ഭാരത്തിന്‍ ചുമടുമിറക്കി നടന്നകലുന്നു
ചേന്നനും ചേത്തിയും മക്കളും കയറിന്‍
തലപ്പില്‍
നാട്ടാരും വീട്ടാരും ചൊല്ലി ചേത്തി
പിഴച്ചു
അപമാനം കയറിന്‍ തലപ്പില്‍ അഭയം ചോദിച്ചു.

No comments:
Post a Comment