Tuesday, 1 March 2016


രണ്ടു സത്യങ്ങള്‍


കരിംകൊടികള്‍ നാട്ടി,പരസ്യം പതിച്ചു
ഇനി കോര്‍ട്ടില്‍ കാക്കികള്‍ വിധിയെഴുതി
രണ്ടുസത്യങ്ങള്‍ മുഖാമുഖം
വാദവും  വിമുഖതയും മാറി മാറി
ഒരു സത്യം ശഠിക്കുന്നു
‘നീ കളളന്‍, എന്‍റെ പുറം വായിക്കു’
മറ്റൊരു സത്യം ശഠിക്കുന്നു
‘നീ പെരുംകളളന്‍, എന്‍റെ പത്രം വായിക്കു,
കോട്ടിട്ട കരിംകാടന്‍ കാടന്‍ കണ്ണുകളുമായി
രണ്ടു പത്രങ്ങളും മാറ്റുരച്ചുനോക്കുന്നു
ഒന്നില്‍ സത്യങ്ങള്‍
മറ്റതില്‍ നഗ്നസത്യങ്ങള്‍
പ്രിയയായിരുന്നവള്‍ ഗാന്ധാരി....
എന്‍ പൊന്നനുജത്തി ഗാന്ധാരി....
നഗ്നകരങ്ങളാല്‍
ജീവന്‍ പിടിച്ചു വധിച്ചു
സത്യം പച്ചയായ സത്യം
കാണികള്‍ കണ്ണടച്ചു
ഹോ ! എങ്കിലും
ഇരുകൈകള്‍ അമര്‍ത്തി
നിലപ്പിച്ചവന്‍ ഗാന്ധാരിയെ
നഗ്നസത്യത്തിന്‍ കെട്ടുകള്‍ പൊട്ടിച്ചു
അവന്‍ അവള്‍ക്ക് കാന്തന്‍,പ്രിയന്‍
കാമമോഹം പലരിലുണ്ടെന്നറിഞ്ഞു
ചില കാട്ടുമാക്കാന്മാര്‍
അവനും മനുഷ്യന്‍, പച്ചയാം മാംസമുള്ളവന്‍
തിളച്ച രക്തത്താല്‍ അയച്ചവളെ.....ഗാന്ധാരിയെ
സത്യം നഗ്നമായസത്യം
അവനും സത്യമുള്ളവന്‍
കുഴഞ്ഞ കോര്‍ട്ടില്‍
കറുപ്പര്‍ വിധിയെഴുതി
മരണം മരണം തന്നെ
നീതന്നെ നെറികെട്ടവന്‍
അഴികള്‍ കാണേണ്ടവന്‍
സത്യം ചതിച്ചു നഗ്നസത്യം പഴിച്ചു
ദൈവം വിധിച്ചതാണിത്
സത്യം സത്യംകൊണ്ടുതന്നെയുള്ള മുടല്‍
എന്‍റെതായ സത്യം
നിന്‍റെതായ സത്യം
രണ്ടു സത്യങ്ങള്‍
മറ്റെന്തിനിവിടെ സ്ഥാനം ?



No comments:

Post a Comment