മനസ്സ്
നീ എന്നെ നോക്കി ചിരിച്ചു.
നീ എന്തിനെന്നെ നോക്കി ചിരിച്ചു ?
നീ എന്തിനെന്നെ നോക്കി ചിരിച്ചു ?
എന്നില്‍ ചുരുളഴിക്കാത്ത രഹസ്യങ്ങളുണ്ടോ
?
അതോ പിടിവിട്ടുപോയ ഹാസ്യമുണ്ടോ ?
പിന്‍തുടരാനായി നോക്കി നില്‍ക്കുന്നു ചിലര്‍
അര്‍ത്ഥം പിഴച്ചും കൈ കൊട്ടി ചിരിച്ചും
ആര്‍ത്തുല്ലസിച്ച് കടന്നുപോകുന്നുണ്ട് ചിലര്‍
അതിയായ ഒരാകാംക്ഷയുണ്ടോ ?
നിനക്കറിയാന്‍....
എന്നെ അറിയാന്‍...
ഇതു ഞാനല്ലല്ലോ ;
എന്‍റെ വെറും ചിത്രംമാത്രം
നാലു ചുവരുകള്‍ക്കുള്ളില്‍
നാലു മൂലകള്‍ക്കു നടുവില്‍ പതിച്ചുവച്ചിരിക്കുന്നത്.
ചുവരുകള്‍ക്കുള്ളില്‍ മുത്തുകള്‍ പതിപ്പിച്ചിട്ടുണ്ട്
അതാണോ നിന്‍റെ ചിരിയുടെ ഉറവിടം ?
മുത്തുകള്‍ക്കെന്താ ഭംഗിയില്ലേ ?
അതോ അവ നിന്നെനോക്കി ചിരിച്ചോ ?
എങ്കില്‍ അതിനും ജീവനില്ല മനുഷ്യാ...
വകതിരിവും വിവരവും ഇല്ലേ ?
അതു തിരിച്ച് നിന്നെ നോക്കി ചിരിക്കില്ല
എന്‍റെ ചിത്രം അത്രക്ക് മോശമാണോ ?
നല്ല പച്ചപുല്ലുമേഞ്ഞ പുറംമോടി ഉണ്ട് അതിന്.
അവയെ നീ നോക്കിയോ ?
കുറച്ചുമുന്‍പ് അവയ്ക്ക് ഞാന്‍ ഭക്ഷണംനല്‍കി
അവ എന്നെനോക്കി ചിരിച്ചു
ഇനിയും അവ കഴിച്ചുതീര്‍ന്നിട്ടില്ല
അതില്‍ അവ ചലിക്കില്ല
അതിന്‍റെ മരണമോര്‍ത്താണോ നിന്‍റെ ഹാസ്യം
?
അവ മരിച്ചിട്ടില്ല കേട്ടോ...ഇപ്പോഴുമുണ്ട്
ജീവന്‍
ഇനിയും എനിക്ക് ചോദിക്കുവാന്‍ വയ്യ.
നിശ്ച്ചലമായ എന്‍റെ ചിത്രം -
നിന്നോടെന്താണുപറഞ്ഞത് ?
അതുനിന്നേ നോക്കി ചിരിച്ചോ
????????????????
No comments:
Post a Comment